19 April 2024 Friday

ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു

ckmnews

ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു


എടപ്പാൾ:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാലടി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം. രജിത നാമനിർദേശ പത്രിക സമർപ്പിച്ചു. വാർഡ് അംഗമായിരുന്ന കെ. ഫാത്തിമ ടീച്ചറുടെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഡിസംമ്പർ 7 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ 130 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ. ഫാത്തിമ ടീച്ചർ വിജയിച്ചത്. നാമനിർദേശ പത്രിക സമർപ്പിച്ച യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം നേതാക്കളായ പി.കുഞ്ഞിപ്പഹാജി, എൻ.കെ റഷീദ്, കെ.പി അബൂബക്കർ ഹാജി, നൗഫൽ സി തണ്ടിലം , കെ.ജി ബെന്നി, പ്രകാശൻ കാലടി , കെ.രാജഗോപാൽ, വി.വി മുഹമ്മദ് കുട്ടി, റസാഖ് കാലടി പങ്കെടുത്തു.