24 April 2024 Wednesday

രക്ത സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗര്‍ഭിണിയായ യുവതി മരിച്ചു

ckmnews



ചങ്ങരംകുളം:രക്ത സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗര്‍ഭിണിയായ യുവതി മരിച്ചു.പെരുമുക്ക് കൊട്ടിലിങ്ങൽ അബ്ദുപ്പയുടെ മകൾ ആശിഫ(29)ആണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്.എട്ട് മാസം ഗര്‍ഭിണിയായ ആശിഫയെ വ്യാഴാഴ്ച രാത്രിയോടെയാണ് അമിതമായ രക്തസമ്മര്‍ദ്ധത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചത്.യുവതിയുടെ നില വശളായതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.നരണിപ്പുഴ സ്വദേശി നുറുക്കിലയിൽ ഫൈസൽ ആണ് ഭര്‍ത്താവ്.മക്കള്‍ അജ്മൽ മുഹമ്മദ് ,ആബിസ് മുഹമ്മദ് ,ഹൈസൻ മുഹമ്മദ്.ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് മുമ്പ് പെരുമുക്ക് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.