28 March 2024 Thursday

കേച്ചേരിയിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

ckmnews

കേച്ചേരിയിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.


കേച്ചേരി :



കേച്ചേരി മഴുവഞ്ചേരിയിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഴുവഞ്ചേരി സ്വദേശി പുളിചാറം വീട്ടിൽ അബൂബക്കറിന്റെ ഭാര്യ ഫാരിഷ ഫർഹാന (34) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്

വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. വീടിന്റെ ടെറസ്സിൽ നിന്നും തീ ആളി പടരുന്നത് കണ്ട് അയൽവാസി വന്നു നോക്കിയപ്പോഴാണ് യുവതിയുടെ ശരീരത്തിൽ തീ ആളി കത്തുന്നത് കണ്ടത്.


 ഉടൻതന്നെ നാട്ടുകാരെ വിവരമറിയിച്ചെങ്കിലും യുവതി മരിച്ചിരുന്നു. കുന്നംകുളം അഡീഷണൽ എസ്ഐ ഷെക്കീർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദ്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഫ്താബുദ്ദീൻ, അബ്ദുൽ റഊഫ് എന്നിവർ മക്കളാണ്.