19 April 2024 Friday

മലപ്പുറം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം

ckmnews

മലപ്പുറം : കോവിഡ് രോഗബാധിതരുടെ എണ്ണം മലപ്പുറം ജില്ലയിൽ പ്രതിദിനം തോറും കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.

മലപ്പുറം ജില്ലയിൽ ഇന്നലെ 10 പേർക്ക് കുടി രോഗം സ്ഥിരീകരിച്ചപ്പോൾ അഞ്ച് പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇത് ജില്ലാ ഭരണകൂടത്തിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇതോടെ ഈ ആഴ്ച മാത്രം സമ്പർക്കത്തിലൂടെ രോഗം ലഭിച്ചവരുടെ എണ്ണം 14 ആയി .

എന്നാൽ സമ്പർക്കത്തിലൂടെ രോഗം ലഭിച്ച രോഗികളുടെ പ്രദേശങ്ങൾ അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ് . നിലവിൽ മലപ്പുറം ജില്ലയിൽ രണ്ടു നഗരസഭകളിലും 6 ഗ്രാമപഞ്ചായത്തുകളിലുമായി 51 വാർഡുകളാണ് കണ്ടോൺമെൻറ് സോണുകളായി പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ ജില്ലയിൽ നിലവിൽ 185 പേരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ ചികിത്സയിൽ തുടരുന്നത്.

ഇവരിൽ 15 പേർ മറ്റു ജില്ലയിൽ നിന്നുള്ളവരും ബാക്കിയുള്ള 165 പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്.

അതെ സമയം കോവിഡ് ഭീതി നില നിൽക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ ജില്ലയിൽ തുറക്കുമ്പോൾ കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ 

കെ ഗോപാലകൃഷ്ണൻ അറിയിച്ചു.

എന്നാൽ ഇന്ന് ആരാധനാലയങ്ങൾ തുറന്നതിന് ശേഷമുള്ള മുസ്ലിം മത വിശ്വാസികൾക്ക് ആദ്യ വെള്ളിയാഴ്ച ആയിരുന്നു. ജുമുഅത്ത് പള്ളികളിലും നിസ്‌കാരപള്ളികളിലുമായി പരിമിതപ്പെടുത്തണമെന്ന് എന്നും 

മദ്‌റസകളും മറ്റു പൊതു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയില്‍ പെടില്ലെന്നും അവിടങ്ങളില്‍ വെച്ചുള്ള  ജുമുഅ നിസ്‌കാരം നടത്തരുത് എന്നും  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും മറ്റു നേതാക്കളും അഭ്യർത്ഥിച്ചിരുന്നു..