19 April 2024 Friday

പ്രായപൂര്‍ത്തിയാകാത്ത 9 വയസ്സുകാരിയെ പീഡിപ്പിച്ച 54കാരന് 29 വര്‍ഷം തടവും 1 ലക്ഷത്തി 35000 രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം അതിവേഗ കോടതി

ckmnews

പ്രായപൂര്‍ത്തിയാകാത്ത 9 വയസ്സുകാരിയെ പീഡിപ്പിച്ച 54കാരന് 29 വര്‍ഷം തടവും 1 ലക്ഷത്തി 35000 രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം അതിവേഗ കോടതി


കുന്നംകുളം:പട്ടികജാതിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത 9 വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് 29 വര്‍ഷം തടവും 1 ലക്ഷത്തി 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. കടപ്പുറം വില്ലേജ് അഞ്ചങ്ങാടി തൊട്ടാപ്പ് ദേശത്ത് കുന്നത്ത് വീട്ടില്‍ അബ്ദുള്ള മകന്‍ അലി (54) യെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജ് എം പി ഷിബു പ്രതി കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. കടപ്പുറത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിയായ നാലാം ക്ലാസ്സ്‌കാരിക്ക് മുമ്പില്‍ നഗനത പ്രദര്‍ശനം നടത്തുകയും ബലാല്‍സംഗം ചെയ്ത് ഉപദ്രവിക്കുകയും ചെയ്ത കേസ്സിലാണ് ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷനുവേണ്ടി കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വക്കേറ്റ്.കെ എസ് ബിനോയ് ഹാജരായി. നിര്‍ദ്ധന കുടുംബാംഗമായ കുട്ടിയെ ലൈംഗികചൂഷണം നടത്തിയ കുറ്റത്തിന് 2016 ല്‍ ചാവക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ കുന്നംകുളം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന പി വിശ്വംഭരന്‍ ആണ് കേസ് അന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബൈജുവും, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ എം ബി ബിജു എന്നിവരും ഉണ്ടായിരുന്നു.