19 April 2024 Friday

ഗെയ്റ്റ് തകര്‍ത്ത് കാര്‍ഷിക വിളകള്‍ നശിപ്പിച്ചെന്ന പരാതിയില്‍ കോക്കൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു

ckmnews

ഗെയ്റ്റ് തകര്‍ത്ത് കാര്‍ഷിക വിളകള്‍ നശിപ്പിച്ചെന്ന പരാതിയില്‍ കോക്കൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു


ചങ്ങരംകുളം:ഗെയ്റ്റ് തകര്‍ത്ത് കാര്‍ഷിക വിളകള്‍ നശിപ്പിച്ചെന്ന പരാതിയില്‍ കോക്കൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു.കോക്കൂര്‍ സ്വദേശി വൈക്കത്ത് വളപ്പില്‍ അബൂബക്കറിനെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.

കേച്ചേരി ആയമുക്ക് സ്വദേശിയായ സന്തോഷ് കുമാറിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.സന്തോഷിന്റെ കോക്കൂരിലെ പറമ്പില്‍ കയറി ഗെയ്റ്റും വേലിയും തകര്‍ത്ത് കാര്‍ഷിക വിളകള്‍ തകര്‍ത്തെന്നാണ് പരാതി.സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു. ഒഴാഴ്ച മുമ്പ് തിരൂരില്‍ വനിതാ ഡോക്ടറെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയില്‍ അബൂബക്കറിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു