25 April 2024 Thursday

ടിപി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ അന്തരിച്ചു

ckmnews




തിരുവന‌ന്തപുരം∙ ടിപി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ അന്തരിച്ചു. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ ഇപ്പോൾ ജാമ്യത്തിലാണ്. കാൻസർ ബാധിച്ച് 13 മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ടിപി വധത്തിനു ശേഷം അന്വേഷണം ഊർജിതമായതോടെ മൈസൂർ, ബാംഗ്ലൂർ, ബൽഗാം തുടങ്ങിയ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു.2012 ജൂലൈ 23ന് വടകര മജിസ്‌ട്രേട്ട് കോടതിയിലെത്തി കുഞ്ഞനന്തൻ കീഴടങ്ങി. ഒന്നര വർഷമായി വിചാരണത്തടവുകാരനായി കോഴിക്കോട് ജില്ലാ ജയിലിൽ. സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമാണ്.