29 March 2024 Friday

ചീട്ടുകളി പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് 9 ലക്ഷം രൂപയുടെ റിവാഡ്; 23 ഉദ്യോഗസ്ഥർക്കു വീതിച്ചു നൽകും

ckmnews


ആലുവ∙ കിഴക്കേ ദേശം പെരിയാർ ക്ലബ്ബിൽ നിന്നു ചീട്ടുകളി സംഘത്തെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് 9 ലക്ഷം രൂപയുടെ റിവാഡ്.  കളിക്കളത്തിൽ നിന്നു പിടിച്ചെടുത്ത തുകയുടെ പകുതി റിവാഡ് ആയി നൽകാൻ അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ്‌ ഉത്തരവിട്ടത്. 


പരിശോധനയിൽ പങ്കെടുത്ത 23 ഉദ്യോഗസ്ഥർക്കു തുക വീതിച്ചു നൽകുമെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. 2017 ഒക്ടോബറിൽ അന്നത്തെ റൂറൽ എസ്പി എ.വി. ജോർജിന്റെ നേതൃത്വത്തിൽ രാത്രി ക്ലബ് വളഞ്ഞാണ് പരിശോധന നടത്തിയത്. 33 പേരെ അറസ്റ്റ് ചെയ്തു. 18,06,280 രൂപ പിടിച്ചെടുത്തു.