23 April 2024 Tuesday

വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ് മെഡൽ ഏറ്റുവാങ്ങി.

ckmnews

വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ് മെഡൽ ഏറ്റുവാങ്ങി.


ചങ്ങരംകുളം:2021 ലെ കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ്  മെഡൽ ബഹുമാനപ്പെട്ട ഐ.ജി.പി.അശോക് യാദവ് ഐപിഎസി ൽ നിന്ന് വിനോദ് വലിയാറ്റൂർ നിന്നും ഏറ്റുവാങ്ങി.നിലവിൽ പെന്നാനി SHO ആണ് വിനോദ് വലിയാട്ടൂർ. തന്റെ കർമ്മപഥത്തിൽ ഏറെ ജനപ്രിയനായ ഉദ്യോഗസ്ഥൻ കൂടിയാണ് ഇദ്ദേഹം.ലഹരിമാഫിയക്കെതിരെയുള്ള കർശന നടപടികളാണ് സേവന മികവ്. നരണിപ്പുഴ തോണി ദുരന്ത സമയത്ത് ഇദ്ദേഹം കൈകൊണ്ട സേവനം ഏറെ ശ്രദ്ധേയമായിരുന്നു.