18 April 2024 Thursday

ഡയാലിസിസ് സെന്റർ തുറന്ന് കൊടുക്കുക:യൂത്ത് ലീഗ് പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു

ckmnews

ഡയാലിസിസ് സെന്റർ തുറന്ന് കൊടുക്കുക:യൂത്ത് ലീഗ് പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു


എരമംഗലം:മാറഞ്ചേരിയിലെ ഡയാലിസിസ് സെന്റർ തുറന്ന് കൊടുക്കുക, വൃക്ക രോഗികളോടുള്ള അവഗണ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പൊന്നാനി നിയോജക മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു.പ്രസിഡന്റ്‌ അഹ്മദ് ബാഫഖി തങ്ങൾ ഉത്ഘാടനം ചെയ്തു. അഞ്ച് പഞ്ചായത്തിലെ കിഡ്നി രോഗികൾക്ക് ആശ്വാസം പകരേണ്ട ഡയാലിസിസ് സെന്റർ അടഞ്ഞു കിടക്കുന്ന അവസ്ഥയാണുള്ളത്.പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണാധികാരികളുടെ അനാസ്ഥയും,കെടുകാര്യസ്ഥതയുമാണ് ഡയാലിസിസ് സെന്റർ തുറന്ന് പ്രവർത്തിക്കാനാവാതെ നീണ്ട് പോകുന്നത്. ഇത് മൂലം നിരവധി രോഗികളാണ് പ്രയാസമനുഭവിക്കുന്നത്. മാറഞ്ചേരിയിലെ ഡയാലിസിസ് സെന്റർ ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തവും ജനകീയവുമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത്ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.പൊന്നാനി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷെബീർ ബിയ്യം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.സി ശിഹാബ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അഡ്വ. കെ.എ ബക്കർ, അഡ്വ. വി.ഐ.എം അഷറഫ്, വി.വി ഹമീദ്, ടി.കെ അബ്ദുൽ റഷീദ്, അഷറഫ് ആലുങ്ങൾ, കെ.ടി അബ്ദുൽ ഗനി, സി.കെ  അഷറഫ്, ഫർഹാൻ ബിയ്യം എന്നിവർ സംസാരിച്ചു. കെ.വി റഫീഖ്, എ.എ റഊഫ്, സാദിഖ് നെച്ചിക്കൽ, ജസീർ തെക്കേപ്പുറം, റാഷിദ്‌ നാലകത്ത്, റാഫി പത്തായി, അബു സി.എം, ഇല്യാസ് മൂസ, ശരീഖ് പനമ്പാട്, കെ.ടി ഉമ്മർ, ഇബ്രാഹിം സി.പി, നൗഷാദ് കെ സംബന്ധിച്ചു.