25 April 2024 Thursday

കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഓൺലൈൻ സേവന കേന്ദ്രം തുറന്നു

ckmnews

കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഓൺലൈൻ സേവന കേന്ദ്രം തുറന്നു


എടപ്പാൾ:കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും പടിഞ്ഞാറങ്ങാടി തൃത്താല റോഡിലുള്ള ഇൻസെറ്റ് ജനസേവന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50,000 രൂപയും സംസ്ഥാന സർക്കാർ  സമൂഹത്തിലെ പാവപ്പെട്ട ആളുകൾക്ക് പ്രതിമാസം 5000 രൂപ വച്ച് മൂന്നുവർഷത്തേക്ക് നൽകാമെന്നും പ്രഖ്യാപിച്ച സാഹചര്യത്തിൽ  അർഹരായ ആളുകൾക്ക്  ധനസഹായം  ലഭിക്കുന്നതിനുവേണ്ടി ഒരു ഓൺലൈൻ സേവന കേന്ദ്രത്തിന് പടിഞ്ഞാറങ്ങാടിയിൽ തുടക്കം കുറിച്ച് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കബീർ കാരിയാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ കെ രാജീവൻ ഓഫീസ് ഉദ്ഘാടന കർമ്മം വഹിച്ചു.  കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ സുന്ദരൻ തൈക്കാട് സ്വാഗതവും വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ഷമീർ വൈക്കത്ത് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ രക്ഷാധികാരി കെ പി മുഹമ്മദ് ഷെരീഫ് എന്നിവർ ആശംസകളും  സിന്ധു മലമക്കാവ് നന്ദിയും പറഞ്ഞു.കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉമർ മുക്താർ മുഹമ്മദ് ഫാറൂഖ് രവി കോക്കാട്ട് എന്നിവർ പങ്കെടുത്തു സംസാരിച്ചു