20 April 2024 Saturday

തമിഴ്നാട് മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നു, പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്,ഭാരതപ്പുഴയിലും ജാഗ്രത

ckmnews

പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാർ ഡാം തുറന്നു. ഇതിനെ തുടർന്ന് പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴകളിൽ കുത്തൊഴുക്കുണ്ടായി. ഇതിനെ തുടർന്ന് ഭാരതപ്പുഴയിലും വെള്ളം ഉയരും.


ദിവസങ്ങളായി തമിഴ്നാട്ടിൽ മഴ തുടരുകയാണ്. തുടർന്നാണ് ഡാം തുറന്നുവിട്ടത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയത്.


മുൻപ് തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെ തുടർന്ന് മുന്നറിയിപ്പ് നൽകണമെന്ന് കേരളം അഭ്യർഥിച്ചിരുന്നു.


അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്ന് തമിഴ്നാട് വ്യക്തമാക്കി.