24 April 2024 Wednesday

എടപ്പാൾ നാട്ടുനൻമ അണിയിച്ചൊരുക്കിയ "ഉബുണ്ടു" ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

ckmnews


എടപ്പാൾ: കാലിക പ്രസക്തിയാൽ നമ്പന്നമ്മാണ് ഉബുണ്ടു എന്ന ചെറു സിനിമ. സഹജീവി സ്നേഹത്തിന് പണമൊരു അതിർവരമ്പ് അല്ലെന്നും, 

ഇന്നും നൻമ കൈവിടാതെ  ഏത് ഘട്ടത്തിലും   സഹജിവികളെ 

ചേർത്ത്പിടിച്ച് ജീവിക്കുന്ന രണ്ട് കാലഘട്ടത്തിലെ മനുഷ്യരുടെ ഹൃദയസ്പർശിയായ കഥയാണ് ഉബുണ്ടു.

രണ്ട് മുഖ്യകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ ഇതിവൃത്തം മുന്നോട്ട് പോകുന്നത്.


എടപ്പാളിലെ സാമുഹ്യ സാംസ്കാരിക സംഘടനയാണ് നാട്ടുനൻമ്മ.

ഉബുണ്ടുവിൻ്റെ കഥയും,സംവിധാനവും ചെയ്തിരിക്കുന്നത് 

നാട്ടുനൻമ സംഘടനാ ഡയറക്ടർ കൂടിയായ സത്യൻ കണ്ടനകം ആണ്. കെ.ടി.ജലീൽ 

എം.എൽ.ഏയുടെ ഫേസ്ബുക്ക് ഒഫിഷ്യൽ പേജിലുടെയാണ് ചിത്രം റിലിസ് ചെയ്തത്. 

രണ്ട് കാലഘട്ടങ്ങളിൽ ജീവിക്കുന്ന പ്രധാനന കഥാപാത്രമായ മാനുക്കായെ നിരവധി ഹ്രസ്വചിത്രങ്ങളിലും, ഏതാനും സിനിമയിലൂടെയും കഴിവ് തെളിയിച്ച ശശി എടപ്പാൾ ആണ്.  രണ്ട് കാലഘട്ടത്തെ അവതരിപ്പിക്കുന്ന മറ്റൊരു കഥാപാത്രത്തെ 

ബാബു പുളിക്കപ്പറമ്പിൽ, അഭിറാംമുരളി എന്നിവർ ചേർന്ന് മനോഹരമാക്കി.


നാടകപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഗിരിഷ് ലാൽ, തുടങ്ങിയവരും മറ്റ് അഭിനേതാക്കളായി.


ചായാഗ്രഹണം ശ്രീരാഗ്, എഡിറ്റിങ്ങ് പ്രത്യൂഷ്, പശ്ച്ചാത്തല സംഗിതം അരുൺദാസ്, കലാസംവിധാനം അശോകൻ കുറ്റിപ്പുറം, ചമയം സുധീർ കൂട്ടായി, പോസ്റ്റർ ഡീസൈൻ ഉദയൻ എടപ്പാൾ, സ്റ്റിൽസുധൻ, അസോസിയേറ്റ് ശ്രീഹരി,, ഡബ്ബിങ് ,സ്പെഷൽ എഫക്ട് ജോയ് റെക്കോർഡിങ്ങ് സ്റ്റുഡിയോ എടപ്പാൾ.

സിനിമാ വിശദികരണ ശബ്ദം സൂജിഷ് അമ്പാടി.