20 April 2024 Saturday

വി എം കുട്ടി, പീർ മുഹമ്മദ് എന്നിവരെ അനുസ്മരിച്ച് കേരള മാപ്പിള കലാ അക്കാദമി എടപ്പാൾ ചാപ്റ്റർ

ckmnews

വി എം കുട്ടി, പീർ മുഹമ്മദ് എന്നിവരെ അനുസ്മരിച്ച് കേരള മാപ്പിള കലാ അക്കാദമി എടപ്പാൾ ചാപ്റ്റർ


എടപ്പാൾ: മാപ്പിള കലാരംഗത്തും സാമൂഹിക രംഗത്തും ഒട്ടേറെ സംഭാവനകൾ നൽകി മൺമറഞ്ഞ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻമാരായ വി എം കുട്ടി മാഷ്, പീർ മുഹമ്മദ് എന്നിവരെ കേരള മാപ്പിള കലാ അക്കാദമി എടപ്പാൾ ചാപ്റ്റർ അനുസ്മരിച്ചു. 

ഐലക്കാട് വെച്ച് നടന്ന അനുസ്മരണ ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് അൻവർ മൂതൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി ടി എം ആനക്കര ഉൽഘാടനം ചെയ്തു. പ്രശസ്ത മാപ്പിള കവി അഷ്റഫ് പാലപ്പെട്ടി മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി റഷീദ് കുമരനല്ലൂർ, ഇശൽ കൂട്ടം സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് കുമ്പിടി, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.മാപിള കലാരംഗത്ത് സ്വന്തം കഴിവുകൾ തെളിയിക്കുകയും ഒട്ടേറെ കലാകാരൻമാരെ വളർത്തിയെടുക്കുകയും ചെയ്ത മഹാപ്രതിഭയാണ് വി എം കുട്ടി മാഷ് എന്നും

മാപ്പിളപ്പാട്ടിന് തൻ്റെ ആലാപനശൈലിയിലൂടെ ഒരു പ്രത്യേക രൂപവും ഭാവവും നൽകിയ കലാകാരനാണ് പീർ മുഹമ്മദ് എന്നും അനുസ്മരണ പ്രഭാഷണത്തിൽ അവർ സൂചിപ്പിച്ചു.

ചാപ്റ്റർ സെക്രട്ടറി അഷ്റഫ് മാറഞ്ചേരി , റോബിൻ പി വേലായുധൻ,കമ്മുക്കുട്ടി പൂക്കറത്തറ, ഹസ്സൻ ഐലക്കാട് എന്നിവർ പ്രസംഗിച്ചു.  റംല എടപ്പാൾ, ശബാബിന ശാഫി, ഇത്തീരുടീച്ചർ, ഹഫ്സ ആലപ്പാട്ട് എന്നിവർ വി എം കുട്ടിയുടെയും, പീർ മുഹമ്മദിൻ്റെയും പ്രശസ്ത ഗാനങ്ങൾ ആലപിച്ചു.