28 March 2024 Thursday

കുന്ദംകുളം പറേംപാടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്

ckmnews

കുന്ദംകുളം പറേംപാടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്


കുന്നംകുളം:റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്.അപകടത്തിൽ പരിക്കുപറ്റിയ പോർക്കുളം സ്വദേശികളായ പാലക്കോടൻ വീട്ടിൽ സജി, കരാമത്തിൽ വിനോദ്, ബൈക്ക് യാത്രികനായ തെക്കേവാവന്നൂർ സ്വദേശി മങ്ങാട്ട് വീട്ടിൽ രാമചന്ദ്രൻ എന്നിവരെ കുന്ദംകുളം പരസ്പരം സഹായ സമിതി, ഷെയർ ആൻഡ് കെയർ എന്നീ ആംബുലൻ പ്രവർത്തകർ ചേർന്ന് കുന്ദംകുളത്തെയും, തൃശൂരിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പാറേംപാടത്തെ ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ രണ്ടുപേർ അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ ഡി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.