24 April 2024 Wednesday

വട്ടംകുളം പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ആരംഭിച്ചു

ckmnews

വട്ടംകുളം പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ആരംഭിച്ചു


എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ആരംഭിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡണ് കഴുങ്കിൽ മജീദ് നിർവഹിച്ചു. വട്ടംകുളം പഞ്ചായത്ത് 2021-2022 സാമ്പത്തിവർഷത്തിലേക്ക് ക്ഷീര കർഷകർക്കായി നീക്കിവച്ച 860,000 രൂപ വിനിയോഗിച്ചാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. വട്ടംകുളം ക്ഷീരോൽപാദക സഹകരണ സംഘത്തിലാണ് വിതരണത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തിയത്.പരിപാടിയിൽ പഞ്ചായത്ത് വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ നജീബ് അധ്യക്ഷനായന്ന്. ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട് പത്തിൽ അഷറഫ്, വെറ്റിനറി സർജൻ ഡോ: കെ. മനോജ്, സംഘം സെക്രട്ടറി സി.കെ.ആശ പ്രസംഗിച്ചു.