24 April 2024 Wednesday

മിനി പമ്പയിൽ മകരവിളക്ക് കാലത്തെ അന്നദാനം:ഒരുക്കങ്ങൾ തുടങ്ങി

ckmnews

മിനി പമ്പയിൽ മകരവിളക്ക് കാലത്തെ അന്നദാനം:ഒരുക്കങ്ങൾ തുടങ്ങി


കുറ്റിപ്പുറം:അന്നദാനം മഹാദാനം എന്ന സന്ദേശവുമായി നീങ്ങുന്ന അയ്യപ്പ സേവാ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബാബു.മിനി പമ്പയിലെ കെ.ടി.ഡി.സി ഹാളിൽ സേവാ സംഘം മീറ്റിംങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം. സേവാ സംഘം ജില്ലാ പ്രസിഡൻ്റ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.മുൻ രാജ്യസഭാംഗം സി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.കോ ഓർഡിനേറ്റർ കണ്ണൻ പന്താവൂർ ആമുഖപ്രസംഗം നടത്തി. സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ, സേവാ സംഘം ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നായർ,കേന്ദ്ര .പൊതുയോഗം അംഗം ടി. കൃഷ്ണൻ നായർ, സ്റ്റേറ്റ് പൊതുയോഗം അംഗം പി.ഗോപ,ബാലചന്ദൻ മുല്ലപ്പുള്ളി, സനിൽ മങ്ങാട്ടിൽ,മനോജ്,കോലത്ത് ഗോപാലകൃഷ്ണൻ, കൃഷ്ണൻഎന്നിവർ പ്രസംഗിച്ചു.18 ന് വ്യാഴാഴ്ച മിനി പമ്പയിലെ അന്നദാനത്തിൻ്റെ വിപുലമായ സ്വാഗത സംഘം വിളിക്കാനും വെള്ളിയാഴ്ച കാലത്ത്  മണ്ഢല മകരവിളക്ക് കാലത്തെ അന്നദാനം തുടങ്ങാനും യോഗത്തിൽ ധാരണയായി