29 March 2024 Friday

ആനക്കരയിൽ ഉപയോഗശൂന്യമായ തരിശുനിലങ്ങളിൽ ഇനി ഡ്രാഗൺ ഫ്രൂട്ടും വിളയും

ckmnews

ആനക്കരയിൽ ഉപയോഗശൂന്യമായ തരിശുനിലങ്ങളിൽ ഇനി ഡ്രാഗൺ ഫ്രൂട്ടും വിളയും

 

എടപ്പാൾ:ചെങ്കല്ലെടുത്ത് ഉപയോഗശൂന്യമായ തരിശുനിലങ്ങളിൽ ഇനി ഡ്രാഗൺഫ്രൂട്ടും വിളയും. ആനക്കര ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിപ്രകാരമാണ് കൃഷി നടപ്പാക്കുന്നത്. യുവ കർഷകരായ അക്ബർ, റഷീദ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിൽ മലമൽക്കാവിലെ ഒരു ഹെക്ടർ സ്ഥലത്താണ് പരിക്ഷണാർഥം ഡ്രാഗൺഫ്രൂട്ട് കൃഷി ഇറക്കുന്നത്. തൃത്താല മേഖലയിൽ ആദ്യമായാണ് കൃഷിഭവൻ ഇടപെടലിലൂടെ ഇത്രയേറെ സ്ഥലത്ത് വ്യാപകമായി ഡ്രാഗൺഫ്രൂട്ട് കൃഷിയിറക്കുന്നതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. ഡ്രാഗൺ ഫ്രൂട്ട് പതിനാറോളം ഇനങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് നിർവഹിച്ചു. കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ, അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ് എന്നിവർ സംസാരിച്ചു.