29 March 2024 Friday

തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം പ്രൊജക്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ckmnews

തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം പ്രൊജക്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


പൊന്നാനി:"ചമ്രവട്ടം റെഗുലേറ്റർ ചോർച്ച തടയുക'"അഴിമതി അന്വേഷിക്കുക''എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം പ്രൊജക്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.നൂറു കണക്കിന് പ്രവത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് മുസ്ലിം ലീഗ് നേതാവ് കുറുക്കോളി മൊയ്‌ദീൻ എംഎൽഎ ഉത്ഘാടനം ചെയ്തു.ഒരു നാടിൻറെ പ്രതീക്ഷയായിരുന്ന ചമ്രവട്ടം പ്രൊജക്റ്റ് സിപിഎം പണപ്പിരിവ് കേന്ദ്രമാക്കിയിടരിക്കുകയാണെന്ന് എംഎൽഎ കുറ്റപ്പെടുത്തി. പദ്ധതിയുടെ പേരിൽ ഇതുവരെ നടത്തിയ മുഴുവൻ കൊള്ളയും പുറത്തു കൊണ്ട് വന്ന് ഷട്ടറിന്റെ ചോർച്ച തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും എംഎൽഎ പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം അബ്ദുള്ളക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.പി കുഞ്ഞിപ്പ ഹാജി അധ്യക്ഷത വഹിച്ചു.ആർകെ ഹമീദ് ,പത്തിൽ അഷ്‌റഫ് ,കെകെ ലത്തീഫ് അയൻകലം ,എൻകെ റഷീദ് ,കെവി ഷെരീഫ് ,സിഎംടി സീതി,എൻഎ കാദർ ,നൗഫൽ സി തണ്ടിലം ,പിസ് ശിഹാബ് തങ്ങൾ ,കെപി അബൂബക്കർ ഹാജി ,മുസ്തഫ ഹാജി ,ആലിക്കുട്ടി മാസ്റ്റർ ,തുടങ്ങിയവർ പ്രസംഗിച്ചു.റാഫി അയങ്കലം ,ജംഷീദ് കൈനിക്കര ,ഹുസൈൻ നരിപ്പറമ്പ് ,ഹസ്സൈനാര്‍ നെല്ലിശേരി ,യൂനസ് പാറപ്പുറം കെവി ഷാഫി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി