19 April 2024 Friday

കടലില്‍ പോയി കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

ckmnews


പൊന്നാനി: താനൂർ ഹാർബറിൽ നിന്നും ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയി വള്ളം മറിഞ്ഞു  കാണാതായ മത്സ്യതൊഴിലാളിക്കു വേണ്ടിയുള്ള തെരച്ചിൽ ഊര്‍ജ്ജിതമാക്കി.ഫിഷറീസ് വകുപ്പ്, പൊന്നാനി പോലീസ്, തീരദേശ പോലീസ്,മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്.താനൂർ കടപ്പുറം സ്വദേശി കണ്ണപ്പന്റെ പുരക്കൽ കമ്മുക്കുട്ടിയുടെ മകൻ സലാമിനെയാണ് കാണാതായത്.കൂടെയുണ്ടായിരുന്ന സാവാനാജിന്റെ പുരക്കൽ സാജുവിനെ രക്ഷപ്പെടുത്തി.ഇന്നലെ ഏകദേശം മൂന്നു മണിക്ക് ശേഷമാണ് അപകടമുണ്ടായത്.