19 April 2024 Friday

വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യം ,വരന് വധുവിന്റെ ബന്ധുക്കളുടെ മർദ്ധനം കോട്ടക്കൽ സ്വദേശിക്ക് പരിക്ക്

ckmnews



മലപ്പുറത്ത് നിർബന്ധിത മുത്ത്വലാഖ് ചെയ്യിപ്പിക്കാൻ വരന് മർദ്ദനം.കോട്ടക്കൽ സ്വദേശി അബ്ദുള്‍ അസീബിന് ഗുരുതരമായി പരിക്കേറ്റു.ഭാര്യയുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് മർദ്ദനം.വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു.നിക്കാഹ് കഴിഞ്ഞത്  ഒന്നര മാസം മുമ്പാണ്



.ഭാര്യയുമായുള്ളത് ചെറിയ അഭിപ്രായ വ്യത്യാസം മാത്രമെന്ന് വരൻ പറഞ്ഞു.ഭാര്യ വീട്ടിലേക്കാണ് അബ്ദുൽ അസീബിനെ തട്ടിക്കൊണ്ടു പോയത് .സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന്  പൊലീസെത്തിയാണ് ഇയാളെ രക്ഷിച്ചത്.പരിക്കേറ്റ അബ്ദുള്‍ അസീബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിൽ മൂന്നു പേരെ കോട്ടക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.