24 April 2024 Wednesday

ബൈക്കില്‍ പോകുമ്പോള്‍ കടന്നല്‍ കുത്തേറ്റു തൃശൂരിൽ യുവാവ് മരിച്ചു

ckmnews

തൃശൂര്‍ ∙ എളനാടില്‍ ബൈക്കില്‍ പോകുമ്പോള്‍ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു. തൃക്കണായ നരിക്കുണ്ട് സ്വദേശി ഷാജി ആണ് മരിച്ചത്. വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലയിലും ദേഹത്തുമെല്ലാം കടന്നൽ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ ഷാജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരിച്ചു.