20 April 2024 Saturday

കോട്ടയം , ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, എം.ജി പരീക്ഷകള്‍ മാറ്റി

ckmnews

ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം  ,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച(16/11/2021) അവധി പ്രഖ്യാപിച്ചു. 

പരീക്ഷ മാറ്റി

മഹാത്മാ ഗാന്ധി സര്‍വകലാശാല ചൊവ്വാഴ്ച (നവംബര്‍ 16) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.