24 April 2024 Wednesday

പൊന്നാനിയുടെ പൈതൃകങ്ങളിലേക്ക് യാത്രപോകാൻ പാകത്തിൽ പത്തേമാരി

ckmnews

പൊന്നാനിയുടെ പൈതൃകങ്ങളിലേക്ക് യാത്രപോകാൻ പാകത്തിൽ പത്തേമാരി


പൊന്നാനി:പൊന്നാനിയുടെ പൈതൃകങ്ങളിലേക്ക് യാത്രപോകാൻ പാകത്തിൽ പത്തേമാരി പൊന്നാനി എം.ഇ.എസ്. കോളേജിൽ ഒരുങ്ങി. കോളേജിൽ നാക് ടീം സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് പത്തേമാരി പൈതൃക മ്യൂസിയം ഒരുക്കിയത്. 15, 16 തീയതികളിലാണ് നാക് ടീം കോളേജിലെത്തുന്നത്

നാൽപ്പത്തിയാറടി നീളത്തിലും പതിനാറടി ഉയരത്തിലുമായി മുളയും പരമ്പും ഉപയോഗിച്ചാണ് പത്തേമാരി തീർത്തിരിക്കുന്നത്. കലാസംവിധായകൻ കൃഷ്ണദാസ് കടവനാടാണ് മുഖ്യശില്പി. പൊന്നാനിയിലെ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ പത്തേമാരിയിലുണ്ട്.

അതിവിശാലമായ പുരാവസ്തുശേഖരങ്ങൾ അടങ്ങിയതാണ് മ്യൂസിയം. പൊന്നാനിയിൽ പലകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങൾ, വീട്ടുസാമഗ്രികൾ, ആഭരണങ്ങൾ, അളവുകൾ, തൂക്കങ്ങൾ എന്നിവ വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. ഒപ്പം പൊന്നാനിയിലെ വിവിധ സംഗീതോപകരണങ്ങളും ആയുധങ്ങളുമുണ്ട്. പൊന്നാനിയുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളിൽ മീൻപിടിത്തം, വലിയ ജാറം, കനോലി കനാൽ, ചമ്രവട്ടം പാലം, പഴയ ഹാർബർ തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ട്.