20 April 2024 Saturday

SKJMCC പ്രസിദ്ധീകരണ കാമ്പയിൻ എടപ്പാൾ റെയ്ഞ്ച് തല ഉദ്ഘാടനം നടത്തി

ckmnews

SKJMCC പ്രസിദ്ധീകരണ കാമ്പയിൻ എടപ്പാൾ റെയ്ഞ്ച് തല ഉദ്ഘാടനം നടത്തി


എടപ്പാൾ:SKJMCC പ്രസിദ്ധീകരണ കാമ്പയിൻ എടപ്പാൾ റെയ്ഞ്ച് തല ഉദ്ഘാടനം റെയ്ഞ്ച് പ്രസിഡന്റ് ഖമറുദ്ധീൻ ഫൈസിയുടെ അധ്യക്ഷതയിൽ തലമുണ്ട മദ്റസയിൽ വെച്ച് നടന്നു. അൽ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകൾ എന്നീ മാസികകൾക്ക് യഥാക്രമം എൻ വി മുഹമ്മദ് കുട്ടി മുസ്ലിയാർ, സുബൈർ തലമുണ്ട, മുഹമ്മദ് ജിഷാർ മുക്കിലപ്പടി എന്നിവർക്ക് കോപ്പി നൽകി മുഫത്തിശ് അബ്ദുള്ള മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് സെക്രട്ടറി അബ്ദുറസാഖ് മൗലവി, അബൂബക്കർ ബാഖവി, മുഹ് യുദ്ദീൻ ഹുദവി, ശാഫി അസ്ഹരി, മൊയ്തീൻ കുട്ടി ഫൈസി എന്നിവർ സംസാരിച്ചു.കോർഡിനേറ്റർ മുഹമ്മദ് ശരീഫ് ദാരിമി സ്വാഗതവും സയ്യിദ് ഹനീഫ് തങ്ങൾ നന്ദിയും പറഞ്ഞു.