25 April 2024 Thursday

ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ മിനി പമ്പയിൽ ഒരുക്കങ്ങൾ ആരംഭിച്ചു

ckmnews

ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ മിനി പമ്പയിൽ ഒരുക്കങ്ങൾ ആരംഭിച്ചു


ചങ്ങരംകുളം:ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ മിനി പമ്പയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡി.ടി.പി.സിയുടെ സഹകരണത്തോടെ  തീർത്ഥാടകർക്ക് വിരിവയ്ക്കുന്നതിന് വിരി പന്തലും, കുടിവെള്ള സൗകര്യവും.വിവിധ വകുപ്പുകൾക്ക് സേവനം നൽകുന്നതിനു വേണ്ടി പ്രത്യേക കൗണ്ടറുകളുടെ പണി പൂർത്തികരണത്തിലാണ്. ശുചിത്വ സുരക്ഷയുടെ ഭാഗമായി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മിനി പമ്പ പരിസരം ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. മിനി പമ്പയിൽ നടന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റണ്ട് സെക്രട്ടറി ആർ.രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, അബ്ദുൾ റഹിം എന്നിവർ പ്രസംഗിച്ചു.തീർത്ഥാടക സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം 16 ന് എം.എൽ.എ ഡോ.കെ .ടി.ജലീൽ മിനി പമ്പയിൽ നിർവ്വഹിക്കും.