30 September 2023 Saturday

വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു -

ckmnews

കണ്ണൂര്‍: ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. പടയങ്ങാട്, കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകന്‍ നസലാണ് മരിച്ചത്. 


വീട്ടില്‍ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തില്‍ വീണാണ് കുട്ടി മരിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. 


ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. 

തൃശൂർ വേളൂക്കരയിൽ ഒഴുക്കിൽപ്പെട്ടു മൂന്നു വയസ്സുകാരനെ കാണാതായി. പൊലീസും അഗ്നിശമനസേനയും ചേർന്ന് തിരച്ചിൽ നടത്തുന്നു.