25 April 2024 Thursday

തിരുനാവായയിൽ നിയന്ത്രണം വിട്ട സ്കൂൾബസ്സ് മരത്തിലിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ckmnews

തിരുനാവായയിൽ നിയന്ത്രണം വിട്ട  സ്കൂൾബസ്സ് മരത്തിലിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

മലപ്പുറം:തിരുനാവായയിൽ നിയന്ത്രണം വിട്ട  സ്കൂൾബസ്സ് മരത്തിലിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.കുറ്റിപ്പുറം തിരുന്നാവായ നാവാമുകുന്ദ ഹയർസെക്കണ്ടറി സ്കൂൾ ബസ്സാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.15 ഓളം  വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.മൂന്ന് കുട്ടികൾക്ക് കാര്യമായി പരിക്കുണ്ടെന്നാണ് വിവരം.രണ്ട് പേരെ കോട്ടക്കൽ അൽമാസിലേക്ക് മാറ്റി.നിസാര പരിക്കേറ്റവരെ കൊടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.