29 March 2024 Friday

‌‘ചുരുളി’ നവംബർ 19ന് ഒടിടി റിലീസ്

ckmnews



ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’ നവംബർ 19ന് ഒടിടി പ്ലാറ്റ്ഫോം ആയ സോണി ൈലവിൽ റിലീസ് ചെയ്യും. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.മയിലാടുംപറമ്പിൽ ജോയ് എന്നയാളെ തിരഞ്ഞ് വനത്തിലേക്ക് പോകുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ‘ചുരുളി’. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് നിരൂപകപ്രശംസ നേടിയ ചിത്രം സയൻസ് ഫിക്‌ഷൻ വിഭാഗത്തിൽപ്പെടുന്നു.


ലിജോ പെല്ലിശേരിസ് മുവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മാണം. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളും കാടിനകത്ത് ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.