09 December 2022 Friday

പാലപ്പെട്ടി കാപ്പിരിക്കാട് വീട്ടിൽ നിർത്തിയിട്ട ഓട്ടോടാക്സി കത്തിനശിച്ചു

ckmnews

പാലപ്പെട്ടി കാപ്പിരിക്കാട് വീട്ടിൽ നിർത്തിയിട്ട ഓട്ടോടാക്സി കത്തിനശിച്ചു

 

പാലപ്പെട്ടി കാപ്പിരിക്കാട് ഓട്ടം കഴിഞ്ഞശേഷം വീട്ടിൽ നിർത്തിയിട്ട ഓട്ട ടാക്സി കത്തിനശിച്ചു. കാപ്പിരിക്കാട് സ്വദേശി തെക്കൂട്ട് ഷൗക്കത്തലിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്.ഷൗക്കത്തലിയുടെ സഹോദരിയുടെ മകൻ അക്ബറാണ് വാഹനത്തിന്റെ ഡ്രൈവർ.

കൊച്ചി വിമാനത്താവളത്തിലേക്ക് ഓട്ടംപോയി ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ തിരിച്ചെത്തിയിരുന്നു. അക്ബറിന്റെ വീട്ടിലേക്കുള്ള റോഡ് കടലേറ്റത്തിൽ തകർന്നതിനാൽ അയൽവാസിയും ബന്ധുവുമായ ഒരാളുടെ വീട്ടിലാണ് വാഹനം നിർത്തിയിട്ടത്. തുടർന്ന് അക്ബർ വീട്ടിലേക്ക് പോയി. ഇതിനിടെയാണ് വാഹനം കത്തിയത്. തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വാഹനം പൂർണമായും കത്തിനശിച്ചു.

ckmnews