25 April 2024 Thursday

മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത് വിവാദമായ പുതിയിരുത്തിയിലെ mad moto guild ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

.മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത് വിവാദമായ പുതിയിരുത്തിയിലെ mad moto guild ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


എരമംഗലം:കോവിഡ് നിയന്ത്രണങ്ങൾക്കിടെ മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത് വിവാദമായ പുതിയിരുത്തിയിലെ mad moto guild ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അണ്ടത്തോട് സ്വദേശി അനസിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മാസങ്ങൾക്ക് മുമ്പ് അനസിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മല്ലു ട്രാവലർ സംഘവും ആരാധകരും കൂട്ടത്തോടെ എത്തിയത് സംഘർഷത്തിനും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.


മാസങ്ങൾക്ക് മുൻപ് കൊവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടം ഉണ്ടാക്കി ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ചത്‌


സംഭവത്തിൽ വന്നേരി പോലീസ് കേസെടുക്കകയും മരണപ്പെട്ട അനസിന്റെ ബിസിനസ് പങ്കാളി അടക്കം 15 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം ആത്മഹത്യാ കാരണം എന്താണെന്നത് വ്യക്തമല്ല. മരണപ്പെട്ട അനസിന്റെ മൃതദേഹം നിലവിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.