19 April 2024 Friday

ലോട്ടറി തൊഴിലാളിക്ക് തെരുവ് നായ ആക്രമത്തിൽ ഗുരുതര പരുക്ക്

ckmnews

ലോട്ടറി തൊഴിലാളിക്ക് തെരുവ് നായ ആക്രമത്തിൽ ഗുരുതര പരുക്ക്


മാറഞ്ചേരി: ലോട്ടറി തൊഴിലാളിക്ക് തെരുവ് നായ ആക്രമത്തിൽ ഗുരുതരമായി പരുക്കേറ്റു.കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ ലോട്ടറി തൊഴിലാളിയായ കരുണക്കോട്ട് അരുണിനാണ് തെരുവ് നായയുടെ ആക്രമത്തിൽ 

ഗുരുതരമായ പരുക്ക് പറ്റിയത്.ഇദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രദേശത്ത് നിരവധി ആളുകൾ തെരുവുനായ ആക്രമത്തിൽ പെട്ട് ചികിത്സയിൽ ആണ്.തെരുവ് നായക്കളെ നിയന്ത്രിക്കാൻ വേണ്ട നടപടി ഉണ്ടാകണമെന്ന് നാട്ടുക്കാർ ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.