25 April 2024 Thursday

ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണം:അയ്യപ്പസേവാസംഘം

ckmnews

ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണം:അയ്യപ്പസേവാസംഘം


കുറ്റിപ്പുറം:ശബരിമലയിൽ മണ്ഡല മകരവിളക്ക് ദിനങ്ങളിൽ തീർത്ഥാടകർക്ക് ആചാര അനുഷ്ഠാനങ്ങൾ നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാവണമെന്ന് അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.പരമ്പരാഗത പാതയിലൂടെയുള്ള തീർത്ഥാടനവും പമ്പയിലും ഭസ്മക്കുളത്തും കുളിക്കാനുള്ള സൗകര്യവും കൂടാതെ രാത്രിയിൽ വിരിവെച്ച് തങ്ങാനുള്ള സൗകര്യവും ബന്ധപ്പെട്ട അധികാരികൾ അനുവദിക്കണമെന്നും കുറ്റിപ്പുറം മിനി പമ്പയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. സേവാ സംഘം ജില്ലാ ജോയൻറ് സെക്രട്ടറി പ്രകാശൻ തവനൂർ അദ്ധ്യക്ഷത വഹിച്ചു.സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ  യോഗം ഉദ്ഘാടനം ചെയ്തു .കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു.ഡോ:കൃഷ്ണൻ കെ.വി. മുഖ്യ പ്രഭാഷണം നടത്തി. സേവാ സംഘം ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നായർ നന്ദി പറഞ്ഞു.ഉണ്ണി കൂരട, ടി.പി.കുമാരൻ, മനോജ്,കെപി വേലായുധൻ,രാധാകൃഷ്ണൻ, ഷാജി തവനൂർ, മണികണ്ഠൻ കരിങ്കപ്പാറ, ശിവശങ്കരൻ പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു.