28 March 2024 Thursday

പൊന്നാനിയിൽ തെരുവ് നായയുടെ അക്രമണം:നിരവധി പേർക്ക് കടിയേറ്റു

ckmnews

പൊന്നാനിയിൽ തെരുവ് നായയുടെ അക്രമണം:നിരവധി പേർക്ക് കടിയേറ്റു


പൊന്നാനി:മാറഞ്ചേരി പനമ്പാട് മുതൽ പൊന്നാനി,കറുകത്തിരുത്തി വളവ് റോഡ് വരെയുള്ള പ്രദേശത്താണ് അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്ന തെരുവ് നായയുടെ അക്രമണമുണ്ടായത്.ഗുരുതരമായി കടിയേറ്റ പൊന്നാനി കറുകത്തിരുത്തി സ്വദേശികളായ മംഗലത്തുവീട്ടിൽ താജുദ്ധീൻ(31),അണ്ടിപ്പാട്ടിൽ മുജീബ്(45), നാലകത്ത് ശക്കീർ(33) എന്നിവരുൾപ്പെടെ നിരവധി പേർക്കാണ് തെരുവ് നായയുടെ അക്രമണത്തിൽ പരിക്കേറ്റത്.