18 April 2024 Thursday

പുഞ്ചകൃഷി: പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ckmnews

പുഞ്ചകൃഷി: പരിശീലന ക്ലാസ് സംഘടിപ്പിച്ചു


എടപ്പാൾ: കൃഷിഭവനും മടയിൽ കോൾ കൃഷി കമ്മറ്റിയും സംയുക്തമായി  പുഞ്ചകൃഷിക്ക് മുന്നോടിയായുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എടപ്പാൾ BRC (അംശകച്ചേരി) യിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  എം.കെ.എം. ഗഫൂർ അധ്യക്ഷത വഹിച്ചു.

പരിശീലന ക്ലാസ്സിൽ എടപ്പാൾ കൃഷി ഓഫീസർ എം.വി. വിനയൻ മോഡറേറ്ററായി.കൃഷിവകുപ്പ് മുൻ ജോയന്റ് ഡയറക്ടറും

പ്രശസ്ത കാർഷിക പരിശീലനകനുമായ പി. വിക്രമൻ ക്ലാസ്സ് എടുത്തു. മടയിൽ കോൾ കൃഷി കമ്മറ്റി പ്രസിഡണ്ട് ഇ.അബ്ദുൾ ലത്തീഫ് പരിപാടിക്ക് സ്വാഗതം പറഞ്ഞു.