23 April 2024 Tuesday

നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി

ckmnews

സമാധാന നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായി (24) വിവാഹിതയായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണു വരന്‍.ട്വി‌റ്ററിലൂടെ ചിത്രങ്ങളും വിവരവും പങ്കുവച്ച്‌ മലാല തന്നെയാണ് ഈ വിവരം അറിയിച്ചത്.

'ഇന്ന് എന്റെ ജീവിതത്തിലെ വളരെ വിലമതിക്കാനാകാത്തൊരു ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളായി. ബിര്‍മിംഹാമിലെ വീട്ടില്‍ ചെറിയൊരു ആഘോഷവും നിക്കാഹിനോട് അനുബന്ധിച്ച്‌ ഏ‌ര്‍പ്പെടുത്തി. ഏവരുടെയും ആശംസകളും പ്രാര്‍ത്ഥനകളും വേണമെന്നും മലാല പറയുന്നു.