20 April 2024 Saturday

ക്വോറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് കോവിഡ് കിറ്റ് നല്‍കി എസ്ഡിപിഐ മൂക്കുതല ബ്രാഞ്ച്

ckmnews


ചങ്ങരംകുളം:ക്വോറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് കോവിഡ് കിറ്റ് നല്‍കി എസ്ഡിപിഐ മൂക്കുതല ബ്രാഞ്ച്. കോറന്റൈനിൽ ഇരിക്കുന്ന ജഷീർ മൂക്കുതലക്ക് കോവിഡ്  കിറ്റ് നൽകി വിതരണ ഉല്ഘാടനം ബ്രാഞ്ച് പ്രസിഡന്റ് സലിം കെ വി നിർവഹിച്ചു.സമീപ പ്രേദേശങ്ങളിൽ പ്രവാസികൾക്കായി വിതരണം ചെയ്യാനുള്ള 30 ഓളം കിറ്റുകളും   അവർക്കായുള്ള  കൗൺസലിങ്, മെഡിസിൻ ഡെലിവറി, ആവശ്യമായ മറ്റുകാര്യങ്ങൾ എല്ലാം ചെയ്തുകൊടുക്കാൻ സജ്ജമാണെന്നും  ബ്രാഞ്ച് കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.  മുഹമ്മദ്‌ കെവി, ബീരാൻകുട്ടി, ഷാജി മൂക്കുതല, ഷരീഫ് കെവി, സിദ്ധീഖ് ചേലക്കടവ്, ഷരീഫ് കണ്ടശ്ശാരി,സലിം കെവി,  ഷംനാസ് മൂക്കുതല   എന്നിവർ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തു സംസാരിച്ചു.