24 April 2024 Wednesday

വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു

ckmnews

വെളിയങ്കോട്  ഗ്രാമപഞ്ചായത്തിൽ 

അവലോകന യോഗം ചേർന്നു


എരമംഗലം:വെളിയങ്കോട്  ഗ്രാമ  പഞ്ചായത്തിനെ  2019 - ൽ.ഇ.ടി. മുഹമ്മദ് ബഷീർ എം.പി

കേന്ദ്ര പദ്ധതിയായ  സൻസദ്  ആദർശ്  ഗ്രാം യോജന ( സാഗി )  പദ്ധതിയിൽ  ഉൾപ്പെടുത്തി വിവിധ കേന്ദ്ര - സംസ്ഥാന  പ്രാദേശിക സർക്കാറുകളുടെ പദ്ധതികളും ചേർത്ത്  പ്രക്യതിയും , മനുഷ്യനും  ചേർന്ന പ്രക്യതി സൗഹ്യദ വികമ്പനം  ഗ്രാമത്തിന്റെ സർവ്വ മേഖലയിലും എത്തിച്ച് ആദർശ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ  നടപ്പിലാക്കുന്ന പദ്ധതിയുടെ ,വില്ലേജ് ഡവലപ്പ്മെന്റ് പ്ലാനിന്റെ  അവലോകന യോഗം  ഗ്രാമപഞ്ചായത്ത്   കോൺഫറൻസ് ഹാളിൽ  വെച്ച്  നടന്നു .പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . സാഗി പദ്ധതിയുടെ  ജില്ലാ പ്രൊജക്ട്  ഡയറക്ടർ പ്രീതി മേനോൻ  അവലോകന യോഗം ഉദ്ഘാടനം  ചെയ്തു .അസിസ്റ്റന്റ്  ഡവലപ്പ് കമ്മീഷണർ പി .   ബൈജു  പദ്ധതി വിശദീകരണം  നടത്തി .വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , ഷരീഫ മുഹമ്മദ്  , മെമ്പർ ഹുസ്സൈൻ പാടത്തകാ  യിൽ  , സെക്രട്ടറി കെ. കെ. രാജൻ  തുടങ്ങിയവർ സംസാരിച്ചു .ഗ്രാമ പഞ്ചായത്തിലെ  നിർവ്വഹണ ഉദ്യോഗസ്ഥർ , വിവിധ  ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച്  ഉദ്യോഗസ്ഥർ  തുടങ്ങിയവർ  പങ്കെടുത്തു