28 March 2024 Thursday

മേൽപാലം സിഗ്നൽ സംവിധാനവും സുരക്ഷാ ക്യാമറകളും:ഉദ്യോഗസ്ഥർ പരിശോധന നടത്തി

ckmnews

മേൽപാലം സിഗ്നൽ സംവിധാനവും സുരക്ഷാ ക്യാമറകളും:ഉദ്യോഗസ്ഥർ പരിശോധന നടത്തി


എടപ്പാൾ: മേൽപാലം തുറന്ന് കൊടുക്കുന്നതോടെ സമാന്തര റോഡിലും എടപ്പാൾ ടൗണിലും സിഗ്നൽ സംവിധാനങ്ങളും സുരക്ഷാ ക്യാമറകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് എൻഫോഴ്മെൻ്റ് ടീം പരിശോധന നടത്തി. നാലു റോഡിലും ഒരുക്കുന്ന സിഗ്നൽ സംവിധാനത്തിനു പുറമേ സുരക്ഷാ ക്യാമറകളും സ്ഥാപിക്കും. നിലവിൽ കെൽട്രോണിൻ്റെ നേതൃത്വത്തിൽ സിഗ്നൽ സംവിധാനത്തിൻ്റെ പ്രവർത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്.ഏറെ വൈകാതെ തന്നെ ക്യാമറകളും സ്ഥാപിക്കുമെന്നാണ് സൂചന.