29 March 2024 Friday

ആൾ കേരള പെയിന്റിംഗ് വെൽഫയർ അസോസിയേഷൻ (AKPWA)പൊന്നാനി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു

ckmnews

ആൾ കേരള പെയിന്റിംഗ് വെൽഫയർ അസോസിയേഷൻ (AKPWA)പൊന്നാനി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു


ചങ്ങരംകുളം:ആൾ കേരള പെയിന്റിംഗ് വെൽഫയർ അസോസിയേഷൻ (AKPWA) പൊന്നാനി താലൂക്ക് സമ്മേളനം നടത്തി. എരമംഗലത്ത് വെച്ച് നടന്ന താലൂക് ഭാരവാഹികളുടെയും വില്ലേജ് ഭാരവാഹികളെയും യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്, മലബാർ സോൺ കൺവീനർ കൂടിയായ ദീപൻ തൃശൂർ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ കോഡിനേറ്റർ ഷെരീഫ്  വളഞ്ചേരി മലപ്പുറം ജില്ലാ എക്സികുട്ടീവ് മെമ്പർ അലി കോട്ടക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഭാരവാഹികളായി

പ്രസിഡന്റ് - സുരേന്ദ്രൻ ആനപടി,സെക്രട്ടറി അനീഷ് ചങ്ങരംകുളം,ട്രഷറർ - ജിനേഷ് നാക്കോല

വൈസ് പ്രസിഡന്റ്-സുമേഷ് മൂക്കുതല,ജോയിൻ സെക്രട്ടറി - ധനീഷ് നന്നംമുക്ക് എന്നിവരെ തിരഞ്ഞെടുത്തു. AKPWA / AKPCA വിഭാവനം ചെയ്ത ക്ഷേമനിധി,ട്രെഡ് യൂണിയൻ അംഗത്വം എന്നിവയെ കുറിച്ച് വിഷദീകരിക്കുകയും സംശയനിവാരണവും നടത്തി.