25 April 2024 Thursday

വളാഞ്ചേരിയിൽ പാചകവാതക സിലിണ്ടറിന് തീപ്പിടിച്ച് പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം

ckmnews

വളാഞ്ചേരിയിൽ പാചകവാതക സിലിണ്ടറിന് തീപ്പിടിച്ച് പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം


വളാഞ്ചേരി: പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം.ആറ് പേർക്കാണ് പരുക്കേറ്റത്. കിഴക്കേകര റോഡിൽ തിങ്കളാഴ്‌ച‌ രാത്രി എട്ടോടൊയാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിലെ പാചകവാതക സിലിണ്ടറിന് തീപ്പിടിച്ചത്. കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) , മഷീദുൽഷൈക്ക്, ഷഹീൽ (27), ഇംറാൻ (48), വീർവൽ അസ്ലം (30), ഗോപ്രോകുൽ (30) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ രണ്ടു പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 

അപകടം നടന്നയുടനെ പരുക്കേറ്റവരെ നാട്ടുകാർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.