24 April 2024 Wednesday

ആനക്കരയിൽ വിദ്യാർത്ഥിയെയും അച്ഛനെയും വീട്ടിൽ കയറി മർദ്ധിച്ചതായി പരാതി. തലക്ക് പരിക്കേറ്റ വിദ്യാർത്ഥി വിഷ്ണു എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

ckmnews

ആനക്കരയിൽ വിദ്യാർത്ഥിയെയും അച്ഛനെയും വീട്ടിൽ കയറി മർദ്ധിച്ചതായി പരാതി.


തലക്ക് പരിക്കേറ്റ വിദ്യാർത്ഥി വിഷ്ണു എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ


എടപ്പാൾ : ആനക്കര ഹൈസ്കൂളിന് സമീപമാണ് സംഭവം.വെട്ട് കല്ല് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ അച്ഛനെ മർദ്ധിക്കുന്നത് കണ്ട് വിഷ്ണു തടഞ്ഞിരുന്നു.പ്രശ്നമവസാനിച്ച് വിട്ടിൽ എത്തിയപ്പോഴാണ് 

മദ്യപിച്ചെത്തിയ നാലംഗസംഘം വീട്ടിൽ കയറി വിണ്ടും മർദ്ധിച്ചത്.വിഷ്ണുവിനെയും അച്ഛൻ ആനക്കര പൂഴിക്കുന്നത്ത്  രാമകൃഷ്ണനെയും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ കഴിഞ്ഞത്തിയ അമ്മയേയും ,സഹോദരിയെയും മാണ് സംഘം മർദ്ധിച്ചത്.പരിക്കേറ്റ വിഷ്ണു, രാമകൃഷ്ണൻ എന്നിവർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സമിപവാസികളായ നാല് പേർക്കെതിരെ   

കുടുംബം തൃത്താല പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.