23 April 2024 Tuesday

പിച്ച് പരിശോധിച്ചിട്ട് മടങ്ങി; മത്സരത്തിനു മുൻപ് അബുദാബി ക്യുറേറ്റർ മരിച്ചനിലയിൽ

ckmnews

പിച്ച് പരിശോധിച്ചിട്ട് മടങ്ങി; മത്സരത്തിനു മുൻപ് അബുദാബി ക്യുറേറ്റർ മരിച്ചനിലയിൽ


അബുദാബി:അഫ്ഗാനിസ്ഥാൻ–ന്യൂസീലൻഡ് ട്വന്റി20 ലോകകപ്പ് മത്സരത്തിനു മണിക്കൂറുകൾ മുൻപ് അബുദാബി സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്റർ മോഹൻ സിങ്ങിനെ (45) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയാണ്.


അബുദാബിയിലെ മുറിയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സ്റ്റേഡിയത്തിലെത്തി പിച്ച് പരിശോധിച്ച ശേഷമാണു മുറിയിലേക്കു മടങ്ങിപ്പോയത്.


മുൻപു പഞ്ചാബിലെ മൊഹാലി സ്റ്റേഡ‍ിയത്തിലെ ക്യുറേറ്ററായി സേവനമനുഷ്ഠിച്ച മോഹൻ 2004ലാണു യുഎഇയിലെത്തിയത്. കഴിഞ്ഞ 15 വർഷം അബുദാബി ക്രിക്കറ്റ് അസോസിയേഷനു കീഴിലായിരുന്നു പ്രവർത്തനം