24 April 2024 Wednesday

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കുരുന്ന് പ്രതിഭകള്‍ക്ക് ഫുട്ബോള്‍ പരിശീലനം സംഘടിപ്പിച്ചു

ckmnews

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

കുരുന്ന് പ്രതിഭകള്‍ക്ക്  ഫുട്ബോള്‍ പരിശീലനം സംഘടിപ്പിച്ചു


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 ല്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ഒരുക്കിയ ഫുട്ബോള്‍ പരിശീലന

ക്യാമ്പിലേക്ക് പ്രതിഭകളെ തിരഞ്ഞെടുത്തു.പൊറൂക്കര യാസ്പോ ഗ്രൗണ്ടില്‍ നടന്ന സെലക്ഷന്‍ ക്യാമ്പ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ ഗായത്രി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.ആർ. അനീഷ്, ഇ.കെ. ദിലീഷ്, പി.പി.രാധിക, പഞ്ചായത്തംഗം ക്ഷമ റഫീക്, ക്ലബ് പ്രസിഡണ്ട് കെ.പി. സാവിത്ര എന്നിവർ പങ്കെടുത്തു.

.കേരള ഫുട്ബാൾ അസോസിയേഷൻ പരിശീലനകനായ ഷാഹുൽ ഹമീദ്, സഹ പരിശീലകരായ അൽഫാസ്, കൃഷ്ണേന്ദു, ബിൻസി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആനി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ

 10 വയസ്സിനു താഴെ പ്രായമുള്ള വിദ്യാർഥികൾക്കാണ് പരിശീലന ക്യാമ്പ്.യാസ് പൊ സെക്രട്ടറി കെ.വി ജയപ്രകാശ് സ്വാഗതവും ഷെബീബ് നന്ദിയും പറഞു. സുമേഷ് ഐശ്വര്യ,റഫീക്ക്, ആദിൽ, ആദർശ്, സൂരജ്, രാഹുൽ, ആനന്ദ്, രശ്മി, അനാമിക, ഇന്ദുലേഖ, അഞ്ജു, സനൽ റഫീക് എന്നിവരാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്.