28 March 2024 Thursday

എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രം ഉപരോധിച്ചു

ckmnews

എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രം ഉപരോധിച്ചു 


എടപ്പാൾ:എടപ്പാൾ മാതൃ ശിശു ആശുപത്രി നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മഹിളാ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രം ഉപരോധിച്ചു. മഹിളാ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജിഷാ ഷാജു അധ്യക്ഷയായി. അഡ്വ. കവിതാ ശങ്കർ ഉദ്ഘാടനം ചെയ്തു.ഹസീന, രേണുക ,ബേബി, ശ്രീജ, റംല ഉണ്ണി, പ്രീത രാജീവ്, സുഹറ ബക്കർ ,ബ്ലോക്ക് കോൺഗ്രസ്സ്  കമ്മറ്റി പ്രസിഡന്റ് സി.രവീന്ദ്രൻ,കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എസ്.സുധീർ ,കെ.വി മോഹനൻ സംസാരിച്ചു.