25 April 2024 Thursday

നിഷാർ കെ കോടത്തൂർ സാംസ്കാരിക സമിതി വെളിയംകോട് ഹയർ സെക്കന്ററി സ്കൂളിൽ സ്മരണാഞ്ജലി ഒരുക്കി.

ckmnews

നിഷാർ കെ കോടത്തൂർ സാംസ്കാരിക സമിതി വെളിയംകോട് ഹയർ സെക്കന്ററി സ്കൂളിൽ സ്മരണാഞ്ജലി ഒരുക്കി.


എരമംഗലം:അകാലത്തിൽ പൊലിഞ്ഞ പ്രദേശത്തെ യുവ സാഹിത്യകാരൻ നിഷാർ കെ കോടത്തൂർ സാംസ്കാരിക സമിതി 1993 - 94 ബാച്ചിലെ ഷമീഷ്, സന്തോഷ്, മനോജ് എന്നിവരുടെ സ്മരണാർത്ഥമാണ് സ്മരണാഞ്ജലി ഒരുക്കിയത്.സജീഷ് പെരുമുടിശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി.യുവ സാഹിത്യകാരൻ റഫീഖ് പട്ടേരി ചടങ്ങിന്റെ ഉൽഘാടനം നിർവഹിച്ചു. 

പ്രധാന അധ്യാപകരായ പ്രസന്ന ടീച്ചർ, റോബിൻ മാസ്റ്റർ തുടങ്ങിയവർ മുഖ്യ അതിഥികളായി.


നിഷാറിന്റെ ഉമ്മ ജമീല, രാധ, ജാബിർ , ജിലീബ്, നൗഷാദ്, ഷിനി , സന്ധ്യ, ഷബാന എന്നിവർ ആശംസകൾ അറിയിച്ചു.


തുടർന്ന് വെളിയംകോട് ഹയർ സെക്കന്ററി സ്കൂളിലെ ഉന്നത വിജയികൾക്ക് ഉപഹാരവും കാഷ് അവാർഡും വിതരണം ചെയ്തു.