25 April 2024 Thursday

ഇന്ധനവില:ബിഎംഎസ് മോട്ടോർ ആന്റ് എഞ്ചിനീയറിങ് മസ്ദൂർ സംഘ് പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

ഇന്ധനവില:ബിഎംഎസ് മോട്ടോർ ആന്റ് എഞ്ചിനീയറിങ്  മസ്ദൂർ സംഘ്  പ്രതിഷേധം സംഘടിപ്പിച്ചു


എടപ്പാൾ:ബിഎംഎസ് മോട്ടോർ ആന്റ് എഞ്ചിനീയറിങ്  മസ്ദൂർ സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ മാർച്ചിന്റെയും ധർണ്ണാ സമരത്തിന്റെയും ഭാഗമായി പൊന്നാനി മേഖലാ കമ്മിറ്റി എടപ്പാളിൽ പ്രതിഷേധം സംഘടിപ്പിച്ചു.കേന്ദ്രം ഇന്ധന വില കുറച്ച സാഹചര്യത്തിൽ ആനുപാതികമായി സംസ്ഥാന സർക്കാരും വാറ്റ് കുറക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.എടപ്പാളിൽ നിന്ന് നടുവട്ടത്തേക്ക് ഓട്ടോ കെട്ടി വലിച്ച് നടന്ന പ്രതിഷേധം കെപി മുരളീധരൻ ഉദ്ഘാടനം ചെയ്തു.കെകെ ചന്ദ്രൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി സുരേഷ് അധ്യക്ഷത വഹിച്ചു