20 April 2024 Saturday

എടപ്പാൾ മൂതൂരിൽ അയൽവാസിയുടെ കല്ല്യാണ വീട്ടിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

ckmnews

എടപ്പാൾ മൂതൂരിൽ അയൽവാസിയുടെ കല്ല്യാണ വീട്ടിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി


എടപ്പാൾ:മൂതൂരിൽ അയൽവാസിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി 12 മണിയോടെ കാണാതായ കാണാതായ യുവാവിന്റെ മൃതദേഹം തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ നിന്ന് കണ്ടെത്തി.മൂതൂർ പാറ സ്വദേശി അജീഷ്( 30 )ന്റെ മൃതദേഹമാണ് ശനിയാഴ്ച പുലർച്ചെ കിണറ്റിൽ കണ്ടെത്തിയത്.ശനിയാഴ്ച നടക്കാനിരുന്ന അയൽവാസിയുടെ വിവാഹചടങ്ങുകളിൽ വെള്ളിയാഴ്ച രാത്രി സജീവമായിരുന്ന അജീഷിനെ രാത്രി 12 മണിയോടെയാണ് കാണാതായത്.സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ അജീഷിന്റെ ബൈക്ക്,മൊബൈൽ,ചെരിപ്പ്,കണ്ണട,എന്നിവ വീടിനടുത്ത കിണറിന് സമീപം കണ്ടെത്തുകയായിരുന്നു.തുടർന്ന് പൊന്നാനി പോലീസും ഫയർഫോഴ്സും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കിണറ്റിൽ നിന്ന്  അജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മരിച്ച അജീഷ് അവിവാഹിതനാണ്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും