19 April 2024 Friday

അഞ്ചുകോടി വിലവരുന്ന തിമിംഗല ചർദിയുമായി ചാവക്കാട് സ്വദേശി ഉൾപ്പെടെ രണ്ടു യുവാക്കൾ പിടിയിൽ.

ckmnews

അഞ്ചുകോടി വിലവരുന്ന തിമിംഗല ചർദിയുമായി ചാവക്കാട് സ്വദേശി ഉൾപ്പെടെ രണ്ടു യുവാക്കൾ പിടിയിൽ.


കുന്നംകുളം:അഞ്ചുകോടി വിലവരുന്ന തിമിംഗല ചർദിയുമായി ചാവക്കാട് സ്വദേശി ഉൾപ്പെടെ രണ്ടു യുവാക്കൾ പിടിയിൽ.ചാവക്കാട് അഞ്ചങ്ങാടി സ്വദേശി കറുത്തവീട്ടിൽ റംഷാദ് (30), എറണാകുളം പള്ളുരുത്തി സ്വദേശി മുണ്ടക്കൽ ബിനോജ് (30)എന്നിവരെയാണ് തൃശൂർ പോലീസ് പിടികൂടിയത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെ തൃശൂർ KSRTC ബസ്റ്റാൻ്റിന് സമീപത്തെ ഹോട്ടലിന് മുൻവശത്തു നിന്നുമാണ് കിലോഗ്രാമിന് ഒരുകോടി രൂപ നിരക്കിൽ വിൽപന ഉറപ്പിച്ചിരുന്ന 5.300 കിലോഗ്രാം തൂക്കള്ളമുള്ള തിമിംഗല ചർദിയുമായി ഇവരെ പിടികൂടിയത്.ചാവക്കാട് കേന്ദ്രീകരിച്ചുള്ള വലിയ സംഘം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.