24 April 2024 Wednesday

വടക്കേകാട് കടന്നല്‍ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

ckmnews

വടക്കേകാട് കടന്നല്‍ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു


കുന്നംകുളം:വടക്കേകാട് കടന്നല്‍ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു.വടക്കേകാട് നമ്പീശന്‍പടി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന വാഴപ്പുള്ളി യാക്കോബ് എന്നവരുടെ മകന്‍ തോമസ് (61) ആണ് മരണപ്പെട്ടത്.വെള്ളിയാഴ്ച വൈകിയിട്ട് നാല് മണിയോടെ സമീപത്തെ പറമ്പില്‍ പശുവിനെ കെട്ടാന്‍പോയ തോമസിന്‌ കടന്നല്‍ കുത്തേൽക്കുകയായിരുന്നു. തുടര്‍ന്ന് തളര്‍ന്നുവീണ ഇദ്ധേഹത്തെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല